മകം തൊഴല്‍
സര്‍വ്വൈശ്യര്യദായനിയായ ശ്രീലക്ഷ്മീദേവി പതിസമേതം സകലവിധ ആടയഭരണങ്ങള്‍, പുഷ്പഹാര അലങ്കാരങ്ങള്‍ അണിഞ്ഞും ദീപാലങ്കാരങ്ങളുടെയും വദ്യമേളങ്ങളുടെയും ആനന്ദത്തില്‍ ലയിച്ചിരിക്കുന്ന സമയമാണ് കുംഭമാസത്തിലെ മകം നക്ഷത്രത്തിലെ ഉച്ചപ്പൂജസമയം.
ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ. മോനാട്ടില്ലത്ത് ക്യഷ്ണന്‍ നമ്പൂതിരി അവര്‍കളുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സകലവിധമായ ഇഷ്ടനിവേദ്യം സഹിതം നടത്തുന്ന പൂജാദികര്‍മ്മങ്ങള്‍ക്കു ശേഷം പൂര്‍ണ്ണത്യപ്തിയൊടുകൂടി പതിസമേതം ഇരിക്കുന്ന ദേവിയെ ദര്‍ശിക്കുവാന്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശന ഭാഗ്യം സിദ്ധിക്കുന്നതിനായി തിരുനട തുറക്കുന്നതാണ്. ഈ അസുലഭ സന്ദര്‍ഭത്തില്‍ ദര്‍ശനഭാഗ്യം ലഭിക്കുകയെന്നത് മഹാഭാഗ്യമാണ്. സകലചരാചരങ്ങളുടെയും രെക്ഷകനായ ശ്രീ മഹവിഷ്ണു ദേവനെയും അഷ്ടൈശ്വര്യ ദേവതയായ ശ്രീമഹാലക്ഷ്മീദേവിയെയും ഈ സന്ദര്‍ഭത്തിലല്ലാതെ നറ്റൊരിക്കല്‍ പോലും ഒന്നിച്ച് ദര്‍ശിക്കുവാന്‍ കഴിയുകയില്ല.
“ശ്രീമഹാലക്ഷ്മി ശ്രീവിഷ്ണു” സംഗമവേളയില്‍ ദര്‍ശനത്തിന് എത്തിച്ചേരുന്നവര്‍ക്ക് ലഭിക്കുന്ന വരധാനങ്ങള്‍ സകലവിധ ദുരിതനിവാരണത്തിനും അഭീഷ്ടസിദ്ധിക്കും അഷ്ടൈശ്വര്യത്തിനും അത്ത്യുത്തമമാണ്.