
കടവില്‍ ശ്രീ മഹലക്ഷ്മിക്ഷേത്രം
കേരളത്തില്‍ ശ്രീ മഹാലക്ഷ്മിയുടെ ബിംബപ്രതിഷ്oയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രം. നാലു കരങ്ങളിലായ് ശംഖ്, ചക്രം, കിളി, കതിരോടു കൂടിയ മഹലക്ഷ്മിയുടെ പ്രതിഷ്oയാണ് ഇവിടെയുള്ളത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍നിന്നും 9 കി.മീ. വടക്കും അരൂക്കുറ്റിയില്‍ നിന്ന് 12 കി.മീ. തെക്കുമാറി വേമ്പനാട്ടുകയലിന്റെ പടിഞ്ഞാറ് ഭാഗത്താണ് കടവില്‍ ശ്രീ മഹാലക്ഷ്മിക്ഷേത്രം. ശ്രീകോവിലിനു ചുറ്റുമുള്ള ചുവര്‍ച്ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. നാലമ്പലം കൊത്തുപണികള്‍ നിറഞ്ഞതാണ്. കുംഭമാസത്തിലെ ‘മകം തൊഴല്‍‘ മകര മാസത്തിലെ ‘ത്യിക്കൊടിയേറ്റ് മഹോത്സവം’ എന്നിവയാണ് മഹാലക്ഷ്മിയുടെ പ്രധാന ഉത്സവങ്ങള്‍.