പട്ടാര്യ സമാജം
ബി.സി.2000-ത്തിനും 1700-നും ഇടയ്ക്ക് മദ്ധ്യേഷ്യയില്‍ നിന്നും പഞ്ചാബിലേക്ക് ആര്യന്മാര്‍ കുടിയേറ്റം നടത്തി. ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക’ എന്ന ആശയമാണ് അവര്‍ പ്രചരിപ്പിച്ചത്. ആര്യന്മാര്‍, പഞ്ചാബില്‍ നിന്നും ദക്ഷിണ് ഭാരതത്തില്‍ വന്ന് ദ്രാവിഡര്‍ക്കുമേല്‍ ആധിപത്യം നേടി. കാലക്രമേണ ആര്യന്മാര്‍ പലവിഭാഗങ്ങള്‍ ആകുകയും കുലത്തൊഴിലായ് കണ്ട് ഓരോ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. രാജകൊട്ടാരത്തില്‍ പട്ടുവസ്ത്രം നിര്‍മ്മിക്കുവാനുള്ള അവകാശം രാജാവ് ഇതില്‍ ഒരു വിഭാഗത്തിനു കല്പിച്ചുനല്‍കി. പട്ടുവസ്ത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിഭാഗക്കാര്‍ പതശാലിയര്‍, പട്ടാര്യര്‍ എന്നീ പ്പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. രാജകൊട്ടാരത്തില്‍ ‘കുടുമയും’ , ‘പൂണൂലും’ ഇക്കൂട്ടര്‍ ഉപയേഗിച്ചിരുന്നു. കാഞ്ചീപുരം, മൈസൂര്‍ ദേശങ്ങളിലാണ് ഇവര്‍ കേന്ദ്രീകരിച്ചിരുന്നത്.
1790-ല്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ സമുദായങ്ങള്‍ ഛിന്നഭിന്നമാകുകയും, കൂട്ടത്തോടെ പലായനം ചെയ്ത് ദൂരദേശങ്ങളില്‍ അഭയം പ്രാപിച്ചു. കേരളത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അരൂര്‍, പൂച്ചാക്കല്‍, പള്ളിപുറം, കോട്ടയം ജില്ലയിലെ ചെമ്പ്, ത്യിശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, എന്നീ ഭാഗങ്ങളില്‍ ഈ സമുദായക്കാര്‍ ഉണ്ട്. പട്ടാര്യ, പത്മശാലിയ, ചാലിയ,ദേവാംഗ തുടങ്ങിയ സമുദായങ്ങള്‍ സമാന ചിന്താഗതി പുലര്‍ത്തുന്നു.
കര്‍ണ്ണാടകയില്‍ ചിത്രദുര്‍ഗ്ഗ് ജില്ലയില്‍ പതശാലിയ എന്ന വിഭാഗം ഇപ്പോഴും പട്ടുവസ്ത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.